
കുവൈത്ത് സിറ്റി: സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിൽ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി സ്ഥിരീകരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 24-ന് പുലർച്ചെ കിഴക്ക് ദിശയിൽ ഉദിക്കുന്ന സുഹൈൽ നക്ഷത്രം, ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചന നൽകുന്നു.
സുഹൈൽ നക്ഷത്രം അറേബ്യൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ ഓഗസ്റ്റ് 24-നും കുവൈത്തിൽ സെപ്റ്റംബർ 5-നും ദൃശ്യമാകുമെന്ന് കുവൈത്ത് അസ്ട്രോണമി അസോസിയേഷൻ തലവൻ ആദെൽ അൽ സാദൂൺ അറിയിച്ചിരുന്നു. സുഹൈൽ കാലഘട്ടം 53 ദിവസം നീണ്ടുനിൽക്കും. ഇത് ഒക്ടോബർ 16-ന് ആരംഭിക്കുന്ന 'അൽ-വസ്മ്' കാലഘട്ടത്തിന് മുൻപുള്ള സമയമാണ്. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെ ചൂടിന് നേരിയ ശമനം ലഭിക്കുമെന്നും പകൽസമയത്തിന് ദൈർഘ്യം കുറയുമെന്നും അൽ സാദൂൺ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ