
ഫുജൈറ: 2025ലെ ഏഷ്യ ട്രയാത്ത്‌ലോൺ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഫുജൈറ ഇൻ്റർനാഷണൽ ട്രയാത്ത്‌ലോൺ ചാമ്പ്യൻഷിപ്പിനും ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ച് താത്കാലികമായി റോഡ് അടച്ചിടുന്നതായി അറിയിച്ച് ഫുജൈറ പൊലീസ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ശനിയാഴ്ച രാവിലെ (04:00 മുതൽ 12:00 വരെ)അൽ റാഗിലാത് റൗണ്ട് എബൗട്ട് മുതൽ അൽ ദല റൗണ്ട് എബൗട്ട് വരെയുള്ള പാത, തിരിച്ച് അതേ വഴിയിൽ.വൈകുന്നേരം (2:00 മുതൽ 6:00 വരെ)മറൈൻ ക്ലബ്ബ് റൗണ്ട് എബൗട്ട് മുതൽ അൽ ദല റൗണ്ട് എബൗട്ട് വരെയും അടച്ചിടും. ഹോട്ടലിനും റിസോർട്ടിനും എതിർവശത്തുള്ള കോർണിഷ് സ്ട്രീറ്റ്, ഹോട്ടലിനോട് ചേർന്നുള്ള സൈഡ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്നു.
ഞായറാഴ്ച രാവിലെ (04:00 മുതൽ 12:00 വരെ)അൽ റാഗിലാത് റൗണ്ട് എബൗട്ട് മുതൽ കോർണിഷിലൂടെ ബീച്ച് ഹോട്ടൽ റൗണ്ട് എബൗട്ട് വരെ. അവിടെ നിന്ന് തിരികെ അൽ മസാലാത് സ്ട്രീറ്റ് വഴി ഇരു ദിശകളിലൂടെയും അൽ റാഗിലാത് റൗണ്ട് എബൗട്ടിലേക്ക്.മത്സര ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിച്ച് സഹകരിക്കണമെന്നും, യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്നും ഫുജൈറ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam