
കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷൂയൂഖ് പ്രദേശത്ത് പത്തോളം കെട്ടിടങ്ങൾ കൂടി പൊളിച്ചുമാറ്റും. നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി വൃത്തങ്ങൾ വെളിപ്പെടുത്തി. മുനിസിപ്പാലിറ്റി അടുത്ത ആഴ്ച പൊളിച്ചുമാറ്റൽ നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുമരാമത്ത് മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം കെട്ടിടങ്ങള്‍ ജീർണാവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചതായും, പൊളിച്ചുമാറ്റൽ ഉൾപ്പെടെയുള്ള ആവശ്യമായ നിയമ നടപടികൾ ബന്ധപ്പെട്ട മുനിസിപ്പൽ വകുപ്പുകൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചതായുമാണ് റിപ്പോർട്ട്. പട്ടികയിൽ പെടുത്തിയ കെട്ടിടങ്ങൾ പൊതുമരാമത്ത് വകുപ്പ് പരിശോധിച്ചതായും, അവയിൽ പലതും ബാധകമായ നിയമങ്ങൾ, ചട്ടങ്ങൾ, ആവശ്യകതകൾ എന്നിവ ലംഘിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും അവർ വിശദീകരിച്ചു. കെട്ടിട ലംഘനങ്ങൾ പരിഹരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ ഭൂവിനിയോഗം നിയന്ത്രിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam