പിടിച്ചെടുത്തത് 10 ടൺ അഴുകിയ ഭക്ഷണം; പരിശോധനയിൽ ഫാക്ടറി അടച്ചുപൂട്ടി, കുവൈത്തിൽ കർശന നടപടി

Published : May 03, 2026, 05:46 PM IST
spoiled food

Synopsis

കുവൈത്തിൽ പരിശോധനയിൽ പിടിച്ചെടുത്തത് പിടിച്ചെടുത്തത് 10 ടൺ അഴുകിയ ഭക്ഷണം. കർശന നടപടിയെടുത്ത് അധികൃതർ. പഴകിയ ഭക്ഷണം വിൽക്കൽ, ശുചിത്വ ലംഘനം, ലൈസൻസ് ഇല്ലാതെ പ്രവർത്തനം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കൽ എന്നിവ ഉൾപ്പെടെ ആറു നിയമലംഘനങ്ങൾക്കും കേസെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഒരു ഫാക്ടറി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യമായ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത് സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ ഭക്ഷണം വിൽക്കൽ, ശുചിത്വ ലംഘനം, ലൈസൻസ് ഇല്ലാതെ പ്രവർത്തനം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കൽ എന്നിവ ഉൾപ്പെടെ ആറു നിയമലംഘനങ്ങൾക്കും കേസെടുത്തു. രാജ്യത്തുടനീളം പരിശോധനകൾ ശക്തമായി തുടരുമെന്നും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന് വധശിക്ഷ
ഒരു നിമിഷത്തെ അശ്രദ്ധ; നടുക്കുന്ന വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്