
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന വിദേശികള്‍ രാജ്യം വിട്ടാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കുയുള്ളൂവെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു. സര്‍ക്കാര്‍ ജോലികളില്‍ പരമാവധി സ്വദേശികളെ നിയമിക്കാന്‍ ലക്ഷ്യമിട്ടാണ് അധികൃതരുടെ നടപടി.
ഈ വര്‍ഷം പകുതി വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് 1629 പേരാണ് വിരമിച്ചത്. ഇവരോട് രാജ്യം വിടുന്നതിനുള്ള രേഖകള്‍ കാണിച്ച ശേഷമേ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കൂ എന്നാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് വിരമിച്ചവരുടെയും പുറത്താക്കപ്പെട്ടവരുടെയും പട്ടികയും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ രാജ്യത്ത് തന്നെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത് തടയാനാണ് തീരുമാനം. ഇത്തരത്തില്‍ സര്‍ക്കാര്‍ ജോലി നഷ്ടമാകുന്നവര്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റി രാജ്യത്ത് തന്നെ തുടരുന്നത് തടയണമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
അതേസമയം വിരമിക്കുന്നവര്‍ക്ക് രാജ്യം വിട്ടശേഷം പിന്നീട് തിരിച്ചുവരാന്‍ തടസ്സമില്ലെന്നാണ് അധികൃതരുടെ വാദം. 2022ഓടെ രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായി സ്വദേശികളെ മാത്രം ഉള്‍പ്പെടുത്താനാണ് തീരുമാനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam