
തായ്‍ലന്‍ഡ്: ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി തായ്‍ലന്‍ഡ്. തായ്‍ന്‍ഡിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള സമയപരിധി നീട്ടി. തായ്‍ലന്‍ഡിലെ ടൂറിസം അതോറിറ്റിയാണ് ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം നീട്ടിയതായി അറിയിച്ചത്.
ഈ മാസം 11 വരെയാണ് നേരത്തെ ഇന്ത്യക്കാര്‍ക്ക് തായ്‍ലന്‍ഡിലേക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചത്. ഇതാണ് നീട്ടിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഇളവ് തുടരും. 2023 നവംബറിലാണ് ആദ്യമായി തായ്‍ലന്‍ഡ് ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‍ലന്‍ഡില്‍ കഴിയാം. ഇത് 30 ദിവസത്തേക്ക് അധികമായി നീട്ടാനുമാകും. കാലാവധി നീട്ടാന്‍ ഇമ്മിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തായ്‍ലന്‍ഡിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം 16.17 മില്യനായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam