
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് തായ്‌ലൻഡിൽ നിന്ന് നാടുകടത്തിയ ഒരു കുവൈത്തി പൗരനെ എയർപോർട്ട് സുരക്ഷാ വിഭാഗം മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു. 1964ൽ ജനിച്ച ഈ കുവൈത്തി പൗരനെ ബാങ്കോക്കിൽ വെച്ച് സ്വന്തം ആവശ്യത്തിന് മയക്കുമരുന്ന് കൈവശം വെച്ചതിന് തായ് അധികൃതർ അറസ്റ്റ് ചെയ്തതായാണ് വിവരം.
അറസ്റ്റിന് ശേഷം തായ് ഉദ്യോഗസ്ഥർ ഇയാളെ കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ നാടുകടത്തുകയും കേസിനെക്കുറിച്ച് കുവൈത്ത് വിമാനത്താവള അധികൃതരെ അറിയിക്കുകയും ചെയ്തു. കുവൈത്തിൽ എത്തിയ ഉടൻ തന്നെ ഇയാളെ കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി. ഇയാളുടെ പാസ്‌പോർട്ട് കണ്ടുകെട്ടിയെന്നും സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ