യൂസഫലി വാക്ക് പാലിച്ചു; സൗദ്ദിയിൽ മരിച്ച ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

By Web TeamFirst Published Jun 23, 2022, 12:34 PM IST
Highlights

ഇന്നലെ രാത്രി സൗദി എയർലൈൻസിൽ കൊണ്ടുവന്ന മൃതദേഹം പുലർച്ചെ ആറേമുക്കാലിനാണ് വീട്ടിൽ എത്തിച്ചത്

തിരുവനന്തപുരം: സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ലിഫ്റ്റിന്‍റെ കുഴിയിൽ വീണ് മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം സ്വദേശി ബാബുവിന്‍റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാത്രി സൗദി എയർലൈൻസിൽ കൊണ്ടുവന്ന മൃതദേഹം പുലർച്ചെ ആറേമുക്കാലിനാണ് വീട്ടിൽ എത്തിച്ചത്.  

ലിഫ്റ്റിന്റെ കുഴിയിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിൽ നിന്ന് നാട്ടിലയച്ചു

സ്‌പോണ്‍സറില്‍ നിന്നും വിട്ടുപോയതിനെ തുടര്‍ന്നുളള അനധികൃത താമസമായതുകൊണ്ടാണ് മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസമുണ്ടായത്. 11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു ജൂൺ പത്തിനാണ് മരിച്ചത്. 

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസുഫലിയുടെ ഇടപെടലാണ് നിയമക്കുരുക്കുകൾ അഴിച്ച് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ സഹായിച്ചത്. ലോക കേരളസഭയുടെ ഓപ്പൺ ഫോറത്തിൽ ബാബുവിന്‍റെ മകൻ എബിനാണ് യൂസുഫലിയോട് സഹായം അഭ്യർത്ഥിച്ചത്. 

'മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ലെന്ന് അപേക്ഷയില്‍ സൂചിപ്പിച്ചില്ല'; യൂസഫലി ഇടപെട്ടു, വിശദീകരണവുമായി നോര്‍ക്ക
click me!