അത്യാഡംബരം, വരുന്നത് ​ഗൾഫ് രാജ്യത്തെ ആദ്യ കാസിനോ, 2027ഓടെ പദ്ദതി യാഥാർഥ്യമാകും

Published : May 01, 2025, 02:20 PM IST
അത്യാഡംബരം, വരുന്നത് ​ഗൾഫ് രാജ്യത്തെ ആദ്യ കാസിനോ, 2027ഓടെ പദ്ദതി യാഥാർഥ്യമാകും

Synopsis

യുഎഇയിൽ റാസൽഖൈമയിലാണ് കാസിനോ വരുന്നത്

റാസൽഖൈമ: ​ഗൾഫ് രാജ്യങ്ങളിലെ ആദ്യ കാസിനോ തുറക്കാൻ അമേരിക്കൻ കമ്പനിയായ വിൻ റിസോർട്ട്സ്. അറബ് രാജ്യങ്ങളിൽ പ്രത്യേകിച്ച് ഈജ്പ്തിൽ നിലവിൽ കാസിനോകൾ ഉണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ​ഗൾഫ് രാജ്യത്ത് കാസിനോ വരുന്നത്. യുഎഇയിൽ റാസൽഖൈമയിലായിരിക്കും കാസിനോ വരുന്നത്. ഇത് 2027ഓടെ ഇത് പ്രവർത്തനമാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 

​ഗൾഫ് രാജ്യത്ത് കാസിനോ ആരംഭിക്കുന്നതിനുള്ള നിർമാണ പ്രക്രിയകൾ നടന്നുവരുന്നതായി വിൻ റിസോർട്ട്‌സ് ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ മൈക്കൽ വീവർ ആണ് സ്ഥിരീകരിച്ചത്. റിസോർട്ട്സിന് യുഎഇയിലെ ആദ്യ വാണിജ്യ ​ഗെയിമിങ് ഓപറേറ്റർ ലൈസൻസ് ലഭിച്ചത് കഴിഞ്ഞ വർഷമായിരുന്നു. റാസൽഖൈമയിലെ മനുഷ്യനിർമിത അൽ മർജൻ ദ്വീപിലാണ് കാസിനോ വരുന്നത്. മർജൻ എൽഎൽസി, റാക് ഹോസ്പിറ്റാലിറ്റി ഹോൾഡിങ് എൽഎൽസി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 

അത്യാഡംബര ശൈലിയിലുള്ള 1500ലധികം മുറികൾ, വിനോദത്തിനും ​ഗെയിമിങ്ങിനും പ്രത്യേകം ഏരിയകൾ, സ്യൂട്ടുകൾ, വില്ലകൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ദ്വീപിന്റെ മനോഹര കാഴ്ചകൾ ഏത് കോണിൽ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് നിർമാണം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടിന്റെ കലയുടെയും വാസ്തുവിദ്യയുടെയും സ്വാധീനം കാസിനോ നിർമിതിയിൽ പ്രകടമാണ്. ഷോപ്പിങ്, സ്പാ, പൂളുകൾ, 420 മീറ്ററിൽ നിർമിച്ചിട്ടുള്ള ബീച്ച് തുടങ്ങി അമ്പരപ്പിക്കുന്ന കാഴ്ചകളും അത്യാഡംബര അനുഭവങ്ങളുമാണ് കാസിനോ സന്ദർശകർക്കായി ഒരുക്കുന്നത്.

read more: ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊന്നു, തെളിവില്ലാതാക്കാൻ മൃതദേഹം കത്തിച്ചു; ബഹ്റൈനിൽ പ്രവാസിയുടെ കേസിൽ വിചാരണ ഉടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ