മാര്‍ച്ചിലെ അവസാന ആഴ്ച നാല് പ്രവാസികള്‍ ബിഗ് ടിക്കറ്റില്‍ നിന്ന് സ്വന്തമാക്കിയത് അഞ്ചര ലക്ഷം ദിര്‍ഹം

Published : Apr 08, 2023, 05:04 PM IST
മാര്‍ച്ചിലെ അവസാന ആഴ്ച നാല് പ്രവാസികള്‍ ബിഗ് ടിക്കറ്റില്‍ നിന്ന് സ്വന്തമാക്കിയത് അഞ്ചര ലക്ഷം ദിര്‍ഹം

Synopsis

പ്രതിവാര ഇലക്ട്രോണിക് നഠുക്കെടുപ്പില്‍ വിജയികളായ മൂന്ന് പേര്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി രണ്ടര ലക്ഷം ദിര്‍ഹം ഒറ്റയടിക്ക് സ്വന്തമാക്കി ബോണാണ്‍സ വിജയി

അബുദാബി: ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലുടനീളം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും ഒരു ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കാനുള്ള ഉറപ്പുള്ള അവസരങ്ങളാണ് ഒരുക്കിയിരുന്നത്. അവസാന ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലെ വിജയികള്‍ ഇന്ത്യക്കാരും ഫിലിപ്പൈനികളുമായ പ്രവാസികളായിരുന്നു.

റ്റിബു വര്‍ഗീസ് - നാലാം ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലെ ആദ്യ വിജയി
മാര്‍ച്ചിലെ അവസാന ആഴ്ചയില്‍ നടന്ന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് സ്വന്തമാക്കിയ ആദ്യത്തെ ആള്‍ ഇന്ത്യക്കാരനായ റ്റിബു വര്‍ഗീസായിരുന്നു. കുവൈത്തില്‍ നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന അദ്ദേഹം രണ്ട് വര്‍ഷം മുമ്പാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പിന്നീടിങ്ങോട്ട് എല്ലാ മാസവും അദ്ദേഹം ടിക്കറ്റെടുക്കുന്നു. ഇപ്പോള്‍ കിട്ടിയ സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന്, അത് ഇനി തീരുമാനിക്കുകയേ ഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാലും ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമേയില്ല. എന്നെങ്കിലും ഒരിക്കല്‍ ഇതുപോലെ ഗ്രാന്റ് പ്രൈസ് തന്നെ തേടിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ജിം ജബ്ബാര്‍ - നാലാം ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലെ രണ്ടാം വിജയി
ഫിലിപ്പൈന്‍സ് പൗരനായ ജിം ജബ്ബാറാണ് മാര്‍ച്ചിലെ അവസാന വാരത്തില്‍ നടന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ രണ്ടാമത്തെ വിജയി. 14 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം എയര്‍ക്രാഫ്റ്റ് മെക്കാനിക്കാണ്. ഒരിക്കല്‍ അബുദാബി വിമാനത്താവളത്തിലൂടെ പോകുന്ന സമയത്താണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടത്. ഇതിന് പിന്നാലെ തന്റെ ആറ് സുഹൃത്തുക്കളുമായി ചേര്‍ന്ന് പണം സമാഹരിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം ടിക്കറ്റെടുക്കുകയാണ്.

സാഹിര്‍ മോന്‍ - നാലാം ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലെ മൂന്നാം വിജയി
ദുബൈയില്‍ താമസിക്കുന്ന സാഹിര്‍ മോനാണ് മാര്‍ച്ചിലെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം നേടിയ മൂന്നാമത്തെ വിജയി. സോഷ്യല്‍ മീഡിയ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ആഴ്ചയും സ്വന്തമായിത്തന്നെ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. ഇപ്പോള്‍ സമ്മാനമായി ലഭിച്ച പണം എങ്ങന ചെലവഴിക്കുമെനന് ചോദിക്കുമ്പോള്‍, അതില്‍ ഒരു ഭാഗം തന്റെ ബിസിനസില്‍ നിക്ഷേപിക്കുമെന്നും ബാക്കി തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി മാറ്റിവെയ്ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജൊനാഥന്‍ അറ്റിന്‍സ - ബൊണാന്‍സ സീരിസ് 250ലെ വിജയി
സൗദി അറേബ്യയില്‍ പ്രവാസിയായ ജൊനാഥനാണ് മാര്‍ച്ചില്‍ നടന്ന ബൊണാന്‍സ സീരിസ് 250ല്‍ വിജയിയായി രണ്ടര ലക്ഷം ദിര്‍ഹമാണ് നേടിയത്. ഓണ്‍ലൈനായി ബിഗ് ടിക്കറ്റെടുത്ത ഈ ഫിലിപ്പൈന്‍സ് സ്വദേശിയെ ബിഗ് ടിക്കറ്റ് പ്രതിനിധികളില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത തേടിയെത്തിയത് ഏപ്രില്‍ ഒന്നിനായിരുന്നു.

ഏപ്രില്‍ മാസം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ പങ്കാളികളാവും. ഓരോ ആഴ്ചയും മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം. ഈ ഓഫര്‍ കാലയളവില്‍ ടിക്കറ്റെടുക്കുന്ന എല്ലാവരും മേയ് മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് ഗ്രാന്റ് ഡ്രോയില്‍ ഒന്നരക്കോടി ദിര്‍ഹം സ്വന്തമാക്കാനും യോഗ്യത നേടും. ഏപ്രില്‍ 30 വരെയാണ് ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള സമയം. ഓണ്‍ലൈനായി www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ എടുക്കാം. 

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ഒദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളോ സന്ദര്‍ശിക്കാം.

ഏപ്രില്‍ മാസത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകള്‍

  • പ്രൊമോഷന്‍ 1 - ഏപ്രില്‍ 1-9, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 10 (തിങ്കള്‍)
  • പ്രൊമോഷന്‍ 2 - ഏപ്രില്‍ 10 - 16, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 17 (തിങ്കള്‍)
  • പ്രൊമോഷന്‍ 3- ഏപ്രില്‍ 17-23, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 24 (തിങ്കള്‍)
  • പ്രൊമോഷന്‍ 4 - ഏപ്രില്‍ 24-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന് (തിങ്കള്‍).

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്, അന്വേഷണം ആരംഭിച്ചു
ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു