'ദി പ്രീസ്റ്റി'ന്റെ റിലീസ് ആഘോഷമാക്കി സൗദിയിലെ മമ്മൂട്ടി ഫാന്‍സ്

Published : Mar 12, 2021, 04:45 PM IST
'ദി പ്രീസ്റ്റി'ന്റെ റിലീസ് ആഘോഷമാക്കി സൗദിയിലെ മമ്മൂട്ടി ഫാന്‍സ്

Synopsis

ചിത്രം പ്രദര്‍ശനത്തിന് എത്തിയ റിയാദിലെ അല്‍ഖസര്‍ മാള്‍, റിയാദ് ഫ്രണ്ട് മാള്‍, ജിദ്ദയിലെ റെഡ് സീ മാള്‍, ജിദ്ദ എമ്പയര്‍ സിനിമാസ്, ദമ്മാം സിനി പോളിസ് എന്നിവിടങ്ങളിലാണ് കേരളത്തിലെ തിയേറ്ററുകളെ ഓര്‍മിപ്പിക്കുന്ന വലിയ ആഘോഷ പരിപാടികള്‍ അരേങ്ങറിയത്.

റിയാദ്: ലോകമാകെ വ്യാഴാഴ്ച പ്രദര്‍ശനം ആരംഭിച്ച മലയാള ചലച്ചിത്രം 'ദി പ്രീസ്റ്റി'ന്‍റെ റിലീസ് ആഘോഷമാക്കി സൗദി അറേബ്യയിലെ മമ്മൂട്ടി ഫാന്‍സ്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (MFWAI, KSA) സൗദി ചാപ്റ്ററിന്റെ റിയാദ്, ജിദ്ദ, ദമ്മാം ഏരിയ കമ്മറ്റികളാണ് ഫാന്‍സ് ഷോയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചത്.

ചിത്രം പ്രദര്‍ശനത്തിന് എത്തിയ റിയാദിലെ അല്‍ഖസര്‍ മാള്‍, റിയാദ് ഫ്രണ്ട് മാള്‍, ജിദ്ദയിലെ റെഡ് സീ മാള്‍, ജിദ്ദ എമ്പയര്‍ സിനിമാസ്, ദമ്മാം സിനി പോളിസ് എന്നിവിടങ്ങളിലാണ് കേരളത്തിലെ തിയേറ്ററുകളെ ഓര്‍മിപ്പിക്കുന്ന വലിയ ആഘോഷ പരിപാടികള്‍ അരേങ്ങറിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ആഘോഷങ്ങളെല്ലാം. ആഘോഷ പരിപാടികള്‍ക്ക് സൗദി ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് കോട്ടക്കല്‍, രക്ഷാധികാരി ബഷീര്‍ വല്ലപ്പുഴ, ട്രഷറര്‍ ഫുവാദ് മുഹമ്മദ്, സൈഫുദ്ദീന്‍, വൈസ് പ്രസിഡന്റ് നുന്‍സര്‍, ഷമീര്‍ വല്ലപ്പുഴ, ജോയിന്റ് സെക്രട്ടറി സജീഷ്, ഐടി ടീം അംഗങ്ങളായ അഭിലാഷ് മാത്യു, ഹക്കീം ഷാ, ആഷിക്, മുബാശിര്‍, നഹബ്, റിയാദ് ഏരിയ പ്രസിഡന്റ് സജാദ് പള്ളം, സെക്രട്ടറി ഫാറൂഖ്, ദമ്മാം ഏരിയ പ്രസിഡന്റ് ഷിഹാസ്, സെക്രട്ടറി ലൈസന്‍ വിജിന്‍ ദാസ്, ജിദ്ദ പ്രസിഡന്റ് ഗഫൂര്‍, സെക്രട്ടറി ഷിനോഫെര്‍ പള്ളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൗദി അറേബ്യയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷെന്റ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് നൗഷാദ് കോട്ടക്കലുമായി (+966571157013) ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം