
വേൾഡ് ലോട്ടറി അസോസിയേഷന്റെ അംഗത്വം നേടി ദി ഗെയിം എൽ.എൽ.സി ഓപ്പറേറ്റ് ചെയ്യുന്ന ദി യു.എ.ഇ ലോട്ടറി. ഈ നേട്ടം ആഗോളതലത്തിൽ യു.എ.ഇ ലോട്ടറിയെ മാറ്റുന്നതിനൊപ്പം അന്താരാഷ്ട്രതലത്തിൽ മാനദണ്ഡങ്ങളും ഉത്തരവാദിത്തപരമായ ഗെയിമിങ്ങും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
ഡബ്ല്യു.എൽ.എ അംഗത്വം ലഭിച്ചതിലൂടെ ദി ഗെയിം എൽ.എൽ.സിക്ക് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 150-ൽ അധികം സർക്കാർ അംഗീകൃത ലോട്ടറികളും 70-ൽ അധികം വിതരണക്കാരുമായി ചേർന്നു പ്രവർത്തിക്കാനും അവസരം ലഭിക്കുന്നു. ഇതിലൂടെ അന്താരാഷ്ട്രതലത്തിൽ ഉത്തരവാദിത്തപരമായ ഗെയിമിങ്, സുരക്ഷ, നവീനത എന്നിവ ഉറപ്പാക്കാനും ഗെയിമിലെ സത്യസന്ധത നിലനിർത്തി, അനധികൃതമായി പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാരെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും.
“ദി യു.എ.ഇ ലോട്ടറിയെ സംബന്ധിച്ച് ഡബ്ല്യു.എൽ.എ അംഗത്വം ഒരു നിർണായക നാഴികക്കല്ലാണ്. ഓപ്പറേഷനൽ എക്സലൻസ്, ഗെയിം കളിക്കുന്നവർക്കുള്ള നവീനമായ അനുഭവം, ഗെയിമിങ് സെക്റ്ററിന്റെ വികാസം എന്നിവയ്ക്ക് ദി യു.എ.ഇ ലോട്ടറി പ്രതിജ്ഞാബദ്ധമാണ്.” – ദി ഗെയിം എൽ.എൽ.സി ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ബിഷപ് വൂസ്ലി പറഞ്ഞു.
“ഗൾഫ് മേഖലയിൽ ഒരു ലോകോത്തര നിലവാരമുള്ള ലോട്ടറി അനുഭവം നൽകുക എന്നതും ഡബ്ല്യു.എൽഎയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം.” – അദ്ദേഹം കൂട്ടിച്ചേർത്തു.
“ഏറ്റവും നവീനമായ ലോട്ടറികളുടെയും നിയമവിധേയമായ സ്പോർട്സ് ബെറ്റിങ് ഓപ്പറേറ്റർമാരുടെയും അന്താരാഷ്ട്രതലത്തിലെ അംഗീകൃത സംഘടന എന്ന നിലയ്ക്ക് ഡബ്ല്യു.എൽ.എ സത്യസന്ധത, സുരക്ഷ, ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിങ് രീതികൾ എന്നിവ ആഗോളതലത്തിൽ നിയന്ത്രിതമായ ലോട്ടറി ബെറ്റിങ് മേഖലയിൽ നടപ്പാക്കുകയാണ്. ദി യു.എ.ഇ ലോട്ടറി അംഗത്വം നേടിയതോടെ യു.എ.ഇക്ക് അനുയോജ്യമായ രീതിയിൽ ഗെയിമിങ് മേഖലയെ മാറ്റിയെടുക്കുന്നതിൽ വഹിച്ച പങ്കും ഡബ്ല്യു.എൽ.എയുടെ ആഗോളതലത്തിലുള്ള സഹകാരികളിൽ ഒരാൾ എന്നതും കൂടുതൽ ശ്രദ്ധേയമാകുകയാണ്.” – ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി സി.ഇ.ഒ കെവിൻ മുല്ലാലി പറഞ്ഞു.
2024 നവംബറിൽ തുടങ്ങിയ ദി യു.എ.ഇ ലോട്ടറി രാജ്യത്തെ ആദ്യത്തെതും നിയമപരമായ അംഗീകാരമുള്ളതുമായി ആദ്യ ലോട്ടറിയാണ്. ദി ഗെയിം എൽ.എൽ.സി ഓപ്പറേറ്റ് ചെയ്യുന്ന ലോട്ടറി ജി.സി.ജി.ആർ.എ ആണ് ലൈസൻസ് ചെയ്യുന്നത്.
ഡബ്ല്യു.എൽ.എയുടെ മുഴുവൻ സമയ അംഗത്വം എന്നത് ഭാവിക്ക് അനുരൂപമായ, സുരക്ഷിതമായ, ആഗോളതലത്തിൽ തന്നെ കണക്റ്റഡായ, ദീർഘകാല വിജയം ഉറപ്പുവരുത്തുന്ന രീതിയിലേക്ക് ഗെയിമിനെ മാറ്റാൻ ദി ഗെയിം എൽ.എൽ.സിയെ സഹായിക്കും. ദി യു.എ.ഇ ലോട്ടറിയുടെ ലക്ഷ്യം തന്നെ ഉത്തരവാദിത്തപരമായ ഗെയിം പ്രോത്സാഹിപ്പിക്കുകയാണ്. കൂടുതൽ മെച്ചപ്പെട്ട പ്ലെയർ എക്സ്പീരിയൻസ്, ഉത്തരവാദിത്തപരമായ ഗെയിമിങ്, സാമൂഹിക ഉത്തരവാദിത്തം പുലർത്തി സമൂഹത്തിന് നേട്ടം എന്നിവയും ലക്ഷ്യങ്ങളാണ്.
ദി ഗെയിം എൽ.എൽ.സി ഉൾപ്പെടെ വേൾഡ് ലോട്ടറി അസോസിയേഷൻ അംഗങ്ങളുടെ സമ്പൂർണ പട്ടിക കാണാൻ ഡബ്ല്യു.എൽ.എ സ്ഥിര അംഗങ്ങളുടെ പേജ് സന്ദർശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ