
ദുബൈ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് ഈ വർഷം വിപുലമായ ആഘോഷങ്ങളോടെ ഷാർജയിൽ നടക്കും. ജൂൺ 27, 28, 29 തീയതികളിൽ ഷാർജ കോർണിഷ് ഹോട്ടലിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തിത്വങ്ങള്‍ ഈ ആഗോള ഒത്തുചേരലിൽ പങ്കെടുക്കും.
"മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മലയാളികളുടെ പങ്കാളിത്തവും" എന്ന പ്രമേയമാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മലയാളികളെ ആദരിക്കുകയും ചെയ്യും. സാമൂഹിക-സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിങ്ങുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമൂഹത്തിൻ്റെ സാംസ്കാരിക മേഖലകളിലെ പ്രഗത്ഭരായ നിരവധി വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഡബ്ല്യുഎംസി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സിഎ ബിജു, വനിതാ ഫോറം പ്രസിഡന്റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വിഎസ് ബിജുകുമാർ എന്നിവരും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ പ്രധാന ഭാരവാഹികളും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ബൈനിയൽ കോൺഫറൻസും നടക്കുമെന്ന് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടെത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് തോമസ് ജോസഫ് എന്നിവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ