താപനില കർശനമായി നിരീക്ഷിക്കും, മാംസ വിൽപന കേന്ദ്രങ്ങളിലെ തെർമോമീറ്ററുകൾ ‘വാസൽ പ്ലാറ്റ്‌ഫോമു'മായി ബന്ധിപ്പിക്കണമെന്ന് സൗദി

Published : Oct 01, 2025, 03:53 PM IST
  thermometers in meat sales centers

Synopsis

മാംസ വിൽപന കേന്ദ്രങ്ങളിലെ തെർമോമീറ്ററുകൾ ‘വാസൽ പ്ലാറ്റ്‌ഫോമു'മായി ബന്ധിപ്പിക്കണമെന്ന് സൗദി ഭക്ഷ്യ, മരുന്ന് അതോറിറ്റി വ്യക്തമാക്കി. നിർദ്ദിഷ്ട സമയപരിധിക്ക് മുമ്പ് തീരുമാനം പാലിക്കമെന്ന് ലക്ഷ്യമിട്ട സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.

റിയാദ്: മാംസം, കോഴി, മത്സ്യ വിൽപന കേന്ദ്രങ്ങൾ, വെയർഹൗസുകൾ, അവയുടെ ഗതാഗത വാഹനങ്ങൾ എന്നിവയിലെ താപനില, ഈർപ്പം മീറ്ററുകൾ ഗവർണ്മെന്റിന്റെ 'വാസൽ പ്ലാറ്റ്‌ഫോമു'മായി ഇലക്ട്രോണിക് ആയി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ, മരുന്ന് അതോറിറ്റി വ്യക്തമാക്കി. ഒക്ടോബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

താപനില കർശനമായി നിരീക്ഷിക്കേണ്ട ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം കർശനമാക്കുന്നതിനും ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി) സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നിർബന്ധിത നടപടിയെന്നും അതോറിറ്റി പറഞ്ഞു. സംഭരണത്തിലും ഗതാഗതത്തിലും ഉൽപ്പന്നത്തിന്റെ താപനിലയും ഈർപ്പവും ഉടനടി തുടർച്ചയായി നിരീക്ഷിക്കാനും കേടാകുന്നത് തടയാനും വിൽപ്പന കേന്ദ്രങ്ങളിൽ അവ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉയർന്ന നിലവാരവും സുരക്ഷയും ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇലക്ട്രോണിക് ലിങ്ക് സഹായിക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു. 

നിർദ്ദിഷ്ട സമയപരിധിക്ക് മുമ്പ് തീരുമാനം പാലിക്കമെന്ന് ലക്ഷ്യമിട്ട സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും സുതാര്യതയും നിയന്ത്രണ കാര്യക്ഷമതയും വർധിപ്പിക്കുകയും അനുചിതമായ സംഭരണം മൂലമുണ്ടാകുന്ന ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന പ്രതിരോധ സമീപനം നടപ്പിലാക്കുന്നതിനുള്ള അധികാരങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് അതോറിറ്റി പറഞ്ഞു. തീരുമാനം പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം