യുഎഇയില്‍ ഏഴാം ദിവസവും കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

By Web TeamFirst Published Feb 16, 2021, 10:16 AM IST
Highlights
  • വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
  • അബുദാബിയിലെ ചില റോഡുകളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി നിശ്ചയിച്ചു.

അബുദാബി: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച മൂടല്‍മഞ്ഞ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ വിവിധ റോഡുകളില്‍ അബുദാബി പൊലീസ് വേഗപരിധി കുറച്ചിട്ടുണ്ട്. ട്രക്ക് റോഡ്, അബുദാബി-അല്‍ ഐന്‍ റോഡ്, അബുദാബി-അല്‍ ഗവൈഫത്ത് റോഡ്, അബുദാബി-സ്വേഹന്‍ റോഡ്, മക്തൂം ബിന്‍ റാഷിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് എന്നിവിടങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് വാഹനഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. 
 

click me!