മഹ്സൂസിന്റെ അടുത്ത നറുക്കെടുപ്പ് ശനിയാഴ്‍ച;വിജയികളെ കാത്തിരിക്കുന്നത് 50മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം

Published : Dec 08, 2020, 08:32 PM IST
മഹ്സൂസിന്റെ അടുത്ത നറുക്കെടുപ്പ് ശനിയാഴ്‍ച;വിജയികളെ കാത്തിരിക്കുന്നത് 50മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം

Synopsis

ലോകമെമ്പാടുമുള്ള ഭാഗ്യാന്വേഷികളുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പര്യാപ്‍തമായ മികച്ചൊരു സമ്മാന ഘടനയാണ് മഹ്‍സൂസ് നറുക്കെടുപ്പിലുള്ളത്. നറുക്കെടുക്കുന്ന ആറ് സംഖ്യകളും കൃത്യമായി യോജിച്ചുവരുന്ന ഭാഗ്യവാന്മാര്‍ക്ക് 50 മില്യന്‍ ദിര്‍ഹം പങ്കിട്ടെടുക്കാം.

ദുബൈ: 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശികളെത്തേടി മഹ്‍സൂസിന്റെ മൂന്നാം നറുക്കെടുപ്പ് വരുന്ന ശനിയാഴ്‍ച നടക്കും. യുഎഇ സമയം രാത്രി ഒന്‍പത് മണിക്കാണ് മഹ്‍സൂസിന്റെ സംഘടകരായ ഇവിങ്സ് എല്‍.എല്‍.സി മൂന്നാമത്തെ തത്സമയ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മഹ്‍സൂസ് വെബ്സൈറ്റായ www.mahzooz.ae വഴി 35 ദിര്‍ഹം ചെലവഴിച്ച് ഭാഗ്യാന്വേഷികള്‍ക്ക് ഈ നറുക്കെടുപ്പില്‍ പങ്കാളികളാവാന്‍ സാധിക്കും.

കഴിഞ്ഞ ശനിയാഴ്‍ച നടന്ന മഹ്‍സൂസിന്റെ രണ്ടാം നറുക്കെടുപ്പില്‍ 2061 വിജയികള്‍ ചേര്‍ന്ന് 11,68,565 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് സ്വന്തമാക്കിയത്. ഇവരില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം നേടി. 100 വിജയികള്‍ക്ക് 1000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. 1959 പേര്‍ക്കാണ് 35 ദിര്‍ഹം വീതം ലഭിച്ചത്.

ലോകമെമ്പാടുമുള്ള ഭാഗ്യാന്വേഷികളുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പര്യാപ്‍തമായ മികച്ചൊരു സമ്മാന ഘടനയാണ് മഹ്‍സൂസ് നറുക്കെടുപ്പിലുള്ളത്. നറുക്കെടുക്കുന്ന ആറ് സംഖ്യകളും കൃത്യമായി യോജിച്ചുവരുന്ന ഭാഗ്യവാന്മാര്‍ക്ക് 50 മില്യന്‍ ദിര്‍ഹം പങ്കിട്ടെടുക്കാം.

അഞ്ച് സംഖ്യകള്‍ യോജിച്ചുവരുന്ന വിജയികള്‍ക്ക് കുറഞ്ഞത് ഒരു മില്യന്‍ ദിര്‍ഹം വീതിച്ചെടുക്കാം. ഈ സമ്മാനം പങ്കെടുക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ സമ്മാനത്തുക ഓരോ നറുക്കെടുപ്പിലും വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. നാല് സംഖ്യകള്‍ യോജിച്ചുവരുന്നവര്‍ക്ക് 1000 ദിര്‍ഹം വീതവും മൂന്ന് സംഖ്യകള്‍ യോജിച്ചുവരുന്നവര്‍ക്ക് 35 ദിര്‍ഹവും സമ്മാനം ലഭിക്കും.
 

യുഎഇയിലെ സ്റ്റുഡിയോയില്‍ നിന്ന് മഹ്‍സൂസ് വെബ്സൈറ്റായ www.mahzooz.ae വഴിയും @mymahzooz പേജ് വഴി ഫേസ്‍ബുക്കിലും യുട്യൂബിലും നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സ്റ്റുഡിയോയില്‍ കാണികള്‍ക്ക് മുന്നില്‍വെച്ചായിരിക്കും നറുക്കെടുപ്പ് അരങ്ങേറുക.  ലെബനീസ് ടെലിവിഷന്‍ അവതാരകനായ വിസാം ബ്രെയ്‍ഡിയും, ഇന്ത്യന്‍ മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിത്തുമായിരിക്കും നറുക്കെടുപ്പിന്റെ അവതാരകരായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

നറുക്കെടുപ്പില്‍ ഇതുവരെ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്‍ത് ഭാഗ്യപരീക്ഷണത്തില്‍ പങ്കാളികളാവാം. ഡിസംബര്‍ 12 ശനിയാഴ്‍ച യുഎഇ സമയം രാത്രി ഒന്‍പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്. 35 ദിര്‍ഹം മാത്രമാണ് മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിയാകാന്‍ ചിലവഴിക്കേണ്ടത്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാനുമാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ