മൃതദേഹ സംസ്കാരത്തിലെ ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നു: തോമസ് മാർ അത്താനാസിയോസ്

Web Desk   | Asianet News
Published : Jan 15, 2020, 12:18 AM ISTUpdated : Jan 15, 2020, 09:22 AM IST
മൃതദേഹ സംസ്കാരത്തിലെ ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നു: തോമസ് മാർ അത്താനാസിയോസ്

Synopsis

വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതിലൂടെ ഭിന്നത നിലനിർത്താന്‍ ശ്രമിക്കുന്നു

കുവൈത്ത് സിറ്റി; മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി വിധി മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതിലൂടെ ഭിന്നത നിലനിർത്താനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഡോ. തോമസ് മാർ അത്താനാസിയോസ് കുവൈത്തിൽ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ