Latest Videos

കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ സൗദിയിൽ ജോലി ചെയ്യാനാവില്ല

By Web TeamFirst Published May 7, 2021, 12:17 PM IST
Highlights

എല്ലാവരും വാക്‌സിനെടുക്കാന്‍ എത്രയും പെട്ടെന്ന് മുന്നോട്ട് വരണമെന്നും കൊവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ആഹ്വാനം ചെയ്തു. 

റിയാദ്: കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തില്ലെങ്കിൽ സൗദി അറേബ്യയിൽ ജോലി ചെയ്യാനാവില്ല. രാജ്യത്തെ സ്വകാര്യ, പൊതു മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ സ്വദേശികളും വിദേശികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. 

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശനം നല്‍കില്ല. ഈ നിബന്ധന എന്ന് മുതൽ നടപ്പാകുമെന്ന് പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാവരും വാക്‌സിനെടുക്കാന്‍ എത്രയും പെട്ടെന്ന് മുന്നോട്ട് വരണമെന്നും കൊവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. ചെറിയപെരുന്നാള്‍ അവധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസുകളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

click me!