ഒറ്റമുറിയില്‍ 15ലേറെ പേര്‍; പൊതുമാപ്പ് ലഭിച്ചിട്ടും ഇന്ത്യയിലെത്താനാകാതെ ദുരിതമനുഭവിച്ച് പ്രവാസികള്‍

By Web TeamFirst Published May 15, 2020, 1:53 PM IST
Highlights

 മറ്റുരാജ്യക്കാര്‍ അവരുടെ പൗരന്മാരെ ഇതിനകം നാട്ടിലെത്തിച്ചു കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ വിമാന സര്‍വീസിന് അനുമതി നല്‍കിയില്ല. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തില്‍. ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചെങ്കിലും വിമാന സര്‍വീസിന് ഇന്ത്യ അനുമതി നല്‍കിയില്ല. ആറായിരത്തോളം തൊഴിലാളികളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ വിവിധ ക്യാമ്പുകളിലായി കഴിയുന്നത്.

പൊതുമാപ്പ് ലഭിച്ച് കുവൈത്തിലെ അഭയകേന്ദ്രത്തില്‍ കഴിയുന്ന  ഇന്ത്യക്കാരുടെ അവസ്ഥ പരിതാപകരമാണ്. 6000 ത്തോളം പേരാണ് വിവിധ ക്യാമ്പുകളിലായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്ത ും നല്‍കിയിരുന്നു. മറ്റുരാജ്യക്കാര്‍ അവരുടെ പൗരന്മാരെ ഇതിനകം നാട്ടിലെത്തിച്ചു കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ വിമാന സര്‍വീസിന് അനുമതി നല്‍കിയില്ല. 

പതിനഞ്ചിലേറെ പേരാണ് ഒറ്റമുറിയില്‍ കഴിയുന്നത്. ഇവര്‍ക്ക് മാസ്കുകളും ഗ്ലൗസുകളുമില്ല. വൃത്തിഹീനമായ ശൗചാലയങ്ങള്‍. ഏതുനിമിഷവും രോഗം പിടിപെട്ടേക്കാവുന്ന അവസ്ഥയിലാണ് ഇവര്‍. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങളില്‍ മുഴുകിയിരിക്കുന്ന കുവൈത്ത് അധികൃതര്‍ക്ക് അധിക ബാധ്യതയാവുകയാണ് അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍. കേന്ദ്ര സര്‍ക്കാരാണ് ഇനി അവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
 

click me!