
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അബ്‍ദലിയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ അബ്‍ദലി, അല്‍ സുബ്ബിയ ഫയര്‍ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങളും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് ഓപ്പറേഷന്‍സ് റൂം അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ താമസ സ്ഥലത്തിന്റെ 200 ചതുരശ്ര മീറ്റര്‍ പരിസരത്തേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നതായും അധികൃതര്‍ പറയുന്നു. അഗ്നിശമന സേനാ അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴേക്ക് പരമാവധി നാശനഷ്‍ടങ്ങള്‍ സംഭവിച്ചിരുന്നു. മരണപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam