കൊവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ചു; ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും

Published : Feb 25, 2021, 09:32 PM IST
കൊവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ചു; ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും

Synopsis

നോര്‍ത്ത് അല്‍ ബാത്തിനയിലെയും ദോഫാറിലെയും പ്രാഥമിക കോടതികളാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

മസ്‍കത്ത്: കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും. ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പാലിക്കാത്തതിനും മാസ്‍ക് ധരിക്കാത്തതിനും മൂന്ന് മാസം ജയില്‍ ശിക്ഷയും 1000 റിയാല്‍ പിഴയുമാണ് വിധിച്ചത്.

നോര്‍ത്ത് അല്‍ ബാത്തിനയിലെയും ദോഫാറിലെയും പ്രാഥമിക കോടതികളാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ശിക്ഷിക്കപ്പെട്ട മൂന്ന് പേരും സ്വദേശികളാണ്. ഇവരുടെ പേരുകളും ചിത്രങ്ങളും ശിക്ഷയുടെ വിശദാംശങ്ങളും പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ പരസ്യപ്പെടുത്തുകയും ചെയ്‍തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ