ബിഗ് ടിക്കറ്റില്‍ 30 കോടി നേടുന്ന ഭാഗ്യശാലി നിങ്ങളാകാം! നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസം കൂടി

By Web TeamFirst Published Jul 29, 2021, 11:56 AM IST
Highlights

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും.

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി വെറും മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി. ഗ്രാന്റ് പ്രൈസായി 1.5 കോടി ദിര്‍ഹമാണ് (30 കോടി ഇന്ത്യന്‍ രൂപ)ആണ് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹത്തിന്(രണ്ടുകോടി ഇന്ത്യന്‍ രൂപ)പുറമെ മറ്റ് 10 ക്യാഷ് പ്രൈസുകളും, ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ പ്രൊമോഷനിലൂടെ റേഞ്ച് റോവര്‍ വേലാര്‍ കാറും നേടാം. ജൂലൈ 30ന് രാത്രി 11.45 വരെയാണ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള സമയപരിധി. ഇനി വൈകേണ്ട, അടുത്ത നറുക്കെടുപ്പില്‍ ഒരുപക്ഷേ ഭാഗ്യം നിങ്ങള്‍ക്കൊപ്പമാകാം.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല).

ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. ഓഗസ്റ്റ് മൂന്നിന് യുഎഇ സമയം രാത്രി 7.30നാണ് ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസിലെ തത്സമയ നറുക്കെടുപ്പ് നടക്കുക. ബിഗ് ടിക്കറ്റ് ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ നറുക്കെടുപ്പിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടാകും. കോടികള്‍ സ്വന്തമാക്കുന്ന ഭാഗ്യാശാലികളെ അറിയാന്‍ അടുത്ത നറുക്കെടുപ്പ് മറക്കാതെ കാണുക. 

click me!