യുഎഇയിലെ മഴക്കെടുതിയില്‍ മൂന്ന് മരണം; ഒരാളെ കാണാതായി

By Web TeamFirst Published Jan 15, 2020, 2:54 PM IST
Highlights

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും വീണ്ടും മഴ ശക്തമായതോടെ രാവിലെയും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി വാഹനങ്ങള്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്. റാസല്‍ഖൈമയിലാണ് ഒരു പ്രാവാസി തൊഴിലാളിയെ കാണാതായത്. 

ദുബായ്: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു പ്രാവാസിയെ കാണാതായിട്ടുണ്ട്. രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ രണ്ട് സ്വദേശികള്‍ യുവാക്കള്‍ മരിച്ചതിന് പുറമെ റാല്‍ഖൈമയില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു ആഫ്രിക്കന്‍ വനിതയുമാണ് മരിച്ചത്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും വീണ്ടും മഴ ശക്തമായതോടെ രാവിലെയും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി വാഹനങ്ങള്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്. റാസല്‍ഖൈമയിലാണ് ഒരു പ്രാവാസി തൊഴിലാളിയെ കാണാതായത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ നിന്ന് ഒരു ഏഷ്യക്കാരനെയും മറ്റൊരു സ്വദേശി വനിതയെയും പൊലീസ് രക്ഷിച്ചിരുന്നു. പലയിടങ്ങളിലും ജനങ്ങള്‍ക്ക് രണ്ട് ദിവസവും ജനങ്ങള്‍ക്ക് താമസ സ്ഥലത്തിന് പുറത്തിറങ്ങാനായില്ല. നിരവധി റോഡുകളില്‍ ഇപ്പോഴും ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 

click me!