അനധികൃത മത്സ്യബന്ധനം; ബഹ്റൈനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

Published : Oct 19, 2024, 05:29 PM ISTUpdated : Oct 19, 2024, 05:37 PM IST
അനധികൃത മത്സ്യബന്ധനം; ബഹ്റൈനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

Synopsis

കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 

മനാമ: ബഹ്റൈനില്‍ അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. ഉം ജലീദ് ദ്വീപിന് സമീപമാണ് സംഭവം ഉണ്ടായത്. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്.

അനധികൃതമായി മത്സ്യബന്ധനം നടത്തിയ ഇവര്‍ ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. നി​യ​മ​വി​രു​ദ്ധ​മാ​യി ബോ​ട്ടം ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ചെ​മ്മീ​ൻ പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ​മു​ദ്ര​ജീ​വി​ക​ളെ ന​ശി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ ബോ​ട്ടം ട്രോ​ളി​ങ് വ​ല​ക​ൾ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​രോ​ധി​ത സ്ഥലത്ത് ബോ​ട്ട് ക​ണ്ട കോ​സ്റ്റ് ഗാ​ർ​ഡ് ജീ​വ​ന​ക്കാ​രോ​ട് നി​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചെങ്കിലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് ഇ​വ​രെ പി​ടി​കൂ​ടു​ക​യും ബോ​ട്ട് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പൊ​തു​ലേ​ല​ത്തി​ൽ ചെ​മ്മീ​ൻ വി​റ്റ​ഴി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി
ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ