
കുവൈത്ത് സിറ്റി: കുവൈത്തിൽ മംഗഫ് പ്രദേശത്ത് അനധികൃത മദ്യ ഫാക്ടറി കണ്ടെത്തി അധികൃതർ.സാൽമിയ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റിലെ അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് മദ്യ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു.
മംഗഫിലെ ഒരു ബേസ്മെന്‍റ് പ്രാദേശിക മദ്യ നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചു. നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം സ്ഥലത്ത് നിയമവിരുദ്ധ പ്രവർത്തനത്തിന്‍റെ സാന്നിധ്യം ഡിറ്റക്ടീവുകൾ സ്ഥിരീകരിച്ചു. തുടർന്ന് റെയ്ഡ് ആരംഭിച്ചു. റെയ്ഡിൽ മദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും കണ്ടെത്തി. മദ്യ നിർമ്മാണത്തിൽ ഏർപ്പെട്ട മൂന്ന് പ്രവാസികളെ സ്ഥലത്തുതന്നെ അറസ്റ്റ് ചെയ്തു.
രാജ്യത്തുടനീളമുള്ള മദ്യ നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തുന്ന തീവ്രമായ ക്യാമ്പയിനിന്‍റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ വിദൂര പ്രദേശങ്ങളിലോ പ്രവർത്തിക്കുന്ന ഇത്തരം താൽക്കാലിക മദ്യ ഫാക്ടറികൾ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കും. അടുത്തിടെ സുരക്ഷിതമല്ലാത്തതും പ്രാദേശികമായി ഉണ്ടാക്കുന്നതുമായ മദ്യത്തിന്റെ ഉപയോഗം മൂലം നിരവധി പേർ മരണപ്പെട്ടിരുന്നു.
സംഭവത്തില്‍ സംശയമുള്ള മൂന്ന്പ്രവാസികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന നിയമവിരുദ്ധ മദ്യ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിക്കൊണ്ടും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ