സബ്സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Published : May 02, 2026, 04:38 PM IST
people arrested in kuwait

Synopsis

സബ്സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.

കുവൈത്ത്: സബ്സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തിയതിന് ഏഷ്യൻ സ്വദേശികളായ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഈ കാർഡുകൾ വ്യക്തികൾക്കും ടാങ്കർ ഉടമകൾക്കും അവരുടെ ഉപയോഗത്തിനായി മാത്രമാണ് നൽകുന്നത്. വിൽപ്പനയ്ക്ക് അനുവദനീയമല്ല. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സർക്കാർ സബ്സിഡി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ദുബായിൽ നിന്നൊരു വീഡിയോ, മാനവികതയുടെ മാതൃകയായി ബസ് ഡ്രൈവർ
ദുബായിലേക്ക് പോകണം; വാശിപിടിച്ച് കരഞ്ഞ കെനിയൻ ബാലനെ ചേർത്തുനി‍ർത്തി ശൈഖ് ഹംദാൻ, ഇൻസ്റ്റാഗ്രാമിലൂടെ ആ 'ബിഗ്' സർപ്രൈസ്