സൗദിയില്‍ ലോട്ടറി നിര്‍മ്മാണം; മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു

Published : Dec 09, 2019, 06:56 PM IST
സൗദിയില്‍ ലോട്ടറി നിര്‍മ്മാണം; മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു

Synopsis

താമസസ്ഥലം കേന്ദ്രീകരിച്ച് ഇവര്‍ സംശയകരമായ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് രഹസ്യമായി നിരീക്ഷണം നടത്തിയ ശേഷമായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. 

റിയാദ്: മക്കയില്‍ ലോട്ടറി നിര്‍മാണ കേന്ദ്രം നടത്തിവരികയായിരുന്ന മൂന്ന് പ്രവാസികളെ പൊലീസ് പിടികൂടി. അറസ്റ്റിലായ രണ്ടുപേര്‍ പാകിസ്ഥാന്‍ പൗരന്മാരും ഒരാള്‍ ബര്‍മക്കാരനുമാണ്. ഇവരുടെ താമസ സ്ഥലത്താണ് ലോട്ടറി ടിക്കറ്റ് നിര്‍മാണം നടത്തിയിരുന്നത്. 

താമസസ്ഥലം കേന്ദ്രീകരിച്ച് ഇവര്‍ സംശയകരമായ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് രഹസ്യമായി നിരീക്ഷണം നടത്തിയ ശേഷമായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. നിരവധി പെട്ടികളില്‍ സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. അച്ചടി പൂര്‍ത്തിയാക്കി ഇവ വിതരണത്തിന് തയ്യാറായവയായിരുന്നു. ടിക്കറ്റുകളുടെ പാക്കിങിനും മറ്റും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തു.  പിടിയിലായവരെ അസീസിയ പൊലീസ് ചോദ്യം ചെയ്യുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പ്രോസിക്യൂഷന് കൈമാറും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service