
ദുബൈ: രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ 'പവർ വുമൺ' പട്ടിക ദുബൈയിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.
യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്രുയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ ഡോ. അമൽ എ. അൽ ഖുബൈസി, യുഎഇ സഹമന്ത്രി ഷമ്മ അൽ മസ്രുയി എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. IUCN പ്രസിഡന്റ് റാസൻ അൽ മുബാറക്ക്, ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ മോന അൽ മാരി, എമിറാത്തി ഒളിംപ്യൻ ഷോജംമ്പർ ഷെയ്ഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം തുടങ്ങിയവരും പട്ടികയിൽ ആദ്യ പട്ടികയിൽ ഇടം നേടി.
ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി എന്നിവരാണ് പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ