യുഎഇയിൽ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പ്രവാസികളെ രക്ഷപ്പെടുത്തി

Published : May 18, 2025, 04:51 PM IST
 യുഎഇയിൽ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പ്രവാസികളെ രക്ഷപ്പെടുത്തി

Synopsis

പരിക്കേറ്റ മൂന്ന് ഏഷ്യക്കാരെയാണ് കപ്പലില്‍ നിന്ന് നാഷണല്‍ ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. 

അബുദാബി: യുഎഇയില്‍ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. നാഷണല്‍ ഗാര്‍ഡാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചരക്ക് കപ്പല്‍ മുങ്ങിയ വിവരം അറിഞ്ഞെത്തിയ നാഷണല്‍ ഗാര്‍ഡ് ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ ഇവാക്യുവേഷന്‍ നടത്തുകയായിരുന്നു.

കപ്പലില്‍ നിന്ന് മൂന്ന് ഏഷ്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. നാഷണല്‍ ഗാര്‍ഡും കോസ്റ്റ് ഗാര്‍ഡും സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ യൂണിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രത്യേകം സജ്ജീകരണത്തോടെയാണ് രക്ഷാപ്രവർത്തകർ വിജയകരമായി സ്ഥലത്തെത്തി പരിക്കേറ്റ യാത്രക്കാരെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയവർക്ക് സ്ഥലത്തുതന്നെ ഉടനടി വൈദ്യസഹായം നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി