
മനാമ: ബഹ്റൈനില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ആന്റി കറപ്ഷന്‍ ആന്റ ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൂന്നംഗ സംഘം വലയിലായത്.
സാധാരണ പേപ്പറില്‍ ചില രാസ വസ്‍തുക്കള്‍ ചേര്‍ത്ത് അവ വിദേശ കറന്‍സികളാക്കി മാറ്റുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി ഉപയോഗിച്ചിരുന്ന പേപ്പറുകളും രാസവസ്‍തുക്കളും മറ്റ് അനുബന്ധ സാധനങ്ങളും ഏതാനും മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ടാബ്‍ലെറ്റുകളുമെല്ലാം അധികൃതര്‍ പിടിച്ചെടുത്തു. പ്രതികള്‍ ആഫ്രിക്കക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: അഞ്ച് വയസുകാരിയെ പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണം; 51കാരനായ പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ
ബഹ്റൈനിലെ മൂന്ന് ഗോഡൗണുകളില്‍ തീപിടുത്തം; ഒരാള്‍ക്ക് പരിക്കേറ്റു
മനാമ: ബഹ്റൈനില്‍ മൂന്ന് വെയര്‍ഹൗസുകളിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അസ്‍കറിന് സമീപം പ്ലാസ്റ്റിക് സാധനങ്ങളും സ്‍പോഞ്ചും സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
12 ഫയര്‍ എഞ്ചിനുകളും 33 സിവില്‍ ഡിഫന്‍സ് ജീവനക്കാരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു. തീ കെടുത്തുന്നതിന് പുറമെ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികളും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയ ശേഷം അവശിഷ്ടങ്ങള്‍ തണുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റയാള്‍ ആശുപത്രിയിലാണ്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ബഹ്റൈനില്‍ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ