സൗദിയിലേക്ക് മൂന്ന് വിഭാഗം ഗാര്‍ഹിക തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാം

By Web TeamFirst Published Jun 6, 2019, 12:22 AM IST
Highlights

നിലവിൽ ഹൗസ് ഡ്രൈവർ, പാചകക്കാർ, ഹോം നഴ്‌സ്‌, വീട്ടു വേലക്കാർ തുടങ്ങിയ നാല് വിഭാഗത്തിൽപ്പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് സ്വദേശികളായ വ്യക്തികളെ അനുവദിച്ചിരുന്നത്

അബുദാബി: സൗദി അറേബ്യയിലേക്ക് മൂന്നു വിഭാഗം ഗാർഹിക തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാൻ അനുമതി. സ്വകാര്യ ട്യൂഷൻ ടീച്ചർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ ജോലികളിൽ വിദേശികളെ നിയമിക്കാനാണ് പൗരന്മാർക്ക് വിസ അനുവദിക്കുന്നത്. 

നിലവിൽ ഹൗസ് ഡ്രൈവർ, പാചകക്കാർ, ഹോം നഴ്‌സ്‌, വീട്ടു വേലക്കാർ തുടങ്ങിയ നാല് വിഭാഗത്തിൽപ്പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് സ്വദേശികളായ വ്യക്തികളെ അനുവദിച്ചിരുന്നത്. നിരവധി വിദേശികൾക്ക് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

തൊഴിൽ വിസ കാലാവധി ഒരു കൊല്ലത്തിൽ നിന്ന് രണ്ടു വർഷമായി ദീർഘിപ്പിക്കുന്ന പദ്ധതിയും തൊഴിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിനു അധിക ഫീസ് നൽകേണ്ട. നേരത്തെ തൊഴിൽ വിസ കാലാവധി രണ്ടു വർഷമായിരുന്നു. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് ഇത് ഒരു വർഷമായി കുറച്ചത്. ഉയർന്ന തോതിൽ സ്വദേശിവൽക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും ബദൽ വിസ അനുവദിക്കുന്ന പദ്ധതിയും തൊഴിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

click me!