Covid Test : ദുബൈയില്‍ മൂന്ന് കൊവിഡ് പിസിആര്‍ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചു

By Web TeamFirst Published Jan 21, 2022, 3:43 PM IST
Highlights

പ്രതിദിനം 1,500 കൊവിഡ് പരിശോധനകള്‍ നടത്താനുള്ള ശേഷി ഇവ ഓരോന്നിനുമുണ്ട്. നിലവില്‍ 200ലേറെ പരിശോധനാ കേന്ദ്രങ്ങളാണ് എമിറേറ്റിലുള്ളത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ ആളുകള്‍ക്ക് ഡ്രൈവ് ത്രൂ ഓപ്ഷനും തെരഞ്ഞെടുക്കാം.

ദുബൈ: കൊവിഡ് പിസിആര്‍(Covid PCR test) പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ദുബൈ(Dubai) ആരോഗ്യ വകുപ്പ്(ഡിഎച്ച്എ) അനുവദിച്ചു. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമ്മര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക.

പ്രതിദിനം 1,500 കൊവിഡ് പരിശോധനകള്‍ നടത്താനുള്ള ശേഷി ഇവ ഓരോന്നിനുമുണ്ട്. നിലവില്‍ 200ലേറെ പരിശോധനാ കേന്ദ്രങ്ങളാണ് എമിറേറ്റിലുള്ളത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ ആളുകള്‍ക്ക് ഡ്രൈവ് ത്രൂ ഓപ്ഷനും തെരഞ്ഞെടുക്കാം. പുതിയതായി അനുവദിച്ച പരിശോധനാ സൗകര്യമായ അല്‍ ലുസൈലി സ്‌ക്രീനിങ് ഹാള്‍ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തില്‍ പരിശോധന നടത്തും. ഡിഎച്ച്എ ആപ്പ് വഴി ഇതില്‍ ബുക്ക് ചെയ്യാം. രാവിലെ എട്ടു മണി മുതല്‍ നാലു വരെയാണ് ഇവിടെ പരിശോധന നടത്തുക.

ആറാം തവണയും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ട് അബുദാബി

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി(Abu Dhabi) തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാര്‍ജയാണ്  Sharjah)നാലാം സ്ഥാനത്ത്.

ദുബൈ എട്ടാം സ്ഥാനത്തെത്തി. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍, ഉപഭോക്തൃ നിലവാരം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ നടത്തിയത്. 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചിക പട്ടികയില്‍ 88.4 പോയിന്റ് നേടിയാണ് അബുദാബി ഒന്നാമതെത്തിയത്. കുറ്റകൃത്യങ്ങള്‍, കവര്‍ച്ചാ ഭയം, ലഹരി ഉപയോഗം എന്നിവയില്‍ ഏറ്റഴും കുറഞ്ഞ സൂചികയാണ് അബുദാബി നേടിയത്. തനിച്ച് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിലും അബുദാബിക്ക് ഒന്നാം സ്ഥാനമുണ്ട്. സുരക്ഷിതമായ താമസത്തിനും ജോലി ചെയ്യാനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമാണ് അബുദാബിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗാലപ്പിന്റെ 2021ലെ ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലും 95 ശതമാനം താമസക്കാരും യുഎഇയെ അനുകൂലിച്ചിരുന്നു. 

click me!