
മസ്കറ്റ്: മസ്‌കറ്റിൽ വാഹന മോഷണവും വീടുകളിൽ കവർച്ചയും നടത്തിയ മൂന്ന് ഒമാനി പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് മത്രയിൽ നിന്നും മോഷണക്കുറ്റം ചുമത്തി മൂന്ന് പൗരന്മാരെ അറസ്റ്റ് ചെയ്തത്.
മത്രാ വിലായത്തിലെ രണ്ട് വീടുകളിൽ നിന്ന് വാഹനം, നിരവധി എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നതെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) പ്രസ്താവനയിൽ പറയുന്നു. മൂന്ന് പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ