
മസ്‌കറ്റ്: ഒമാനില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രക്ഷിതാക്കള്‍ ഇനി മുതല്‍ തടവും പിഴയും അനുഭവിക്കേണ്ടി വരും. പ്രതിരോധ കുത്തിവെയ്പ്പുകള്‍ തികച്ചും സൗജന്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ 2014ല്‍ നടപ്പിലാക്കിയ ശിശു സംരക്ഷണ നിയമ പരിധിയില്‍ ഉള്‍പ്പെടതാണ് പ്രതിരോധ കുത്തിവെപ്പുകളും.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമുള്ള പ്രതിരോധ കുത്തിവെയ്യ്പുകള്‍, കുട്ടികള്‍ക്ക് നല്‍കുന്നത് മാതാപിതാക്കളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും ശിശു സംരക്ഷണ നിയമത്തില്‍ പറയുന്നു. ഇതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 100 ഒമാനി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ലഭിക്കും. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ മന്ത്രലായ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പ് ലഭിക്കും. പ്രതിരോധ കുത്തിവെയ്പ്പുകള്‍ കുട്ടികളോടുള്ള ധാര്‍മിക ബാധ്യതകളില്‍ ഒന്നായിട്ടാണ് നിയമം കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam