
റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ ആളൊഴിഞ്ഞ ഹോട്ടലില്‍ കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍ കണ്ടെത്തിയ മൂന്നു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. ഹോട്ടലിന്റെ മുകളിലത്തെ നിലയിലാണ് കുട്ടിയെ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാലി സ്വദേശിയായ കുട്ടിയുടെ മാതാവിനെ ഹോട്ടലിന്റെ മുകളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായി മദീന പൊലീസിന്റെ മാധ്യമ വക്താവ് ലഫ്. കേണല്‍ ഹുസ്സൈന്‍ അല്‍ ഖാഹ്താനി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും വിചാരണയ്ക്കുമായി കുട്ടിയുടെ മാതാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam