Latest Videos

സൗദിയിൽ പലവ്യജ്ഞന കടകൾക്ക് പുതിയ നിബന്ധനകൾ; സമയപരിധി അവസാനിച്ചു

By Web TeamFirst Published Nov 25, 2020, 3:58 PM IST
Highlights

മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിയലംഘനം തെളിഞ്ഞാൽ ഉടനെ പിഴയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ ഏർപ്പെടുത്തുന്ന നിബന്ധനകൾ ശരിയാക്കുന്നതിനുള്ള സമയപരിധി 2021 ജൂൺ 29 ആണ്. 

റിയാദ്: സൗദി അറേബ്യയിൽ പലവ്യജ്ഞന കടകൾക്ക് നിശ്ചയിച്ച പുതിയ നിബന്ധകൾ പാലിക്കുന്നതിന് നടത്തിപ്പുകാർക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതായി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് പേയ്‍മെന്റ് സംവിധാനം, ലൈസൻസ്, എല്ലാ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തൽ, നിരീക്ഷണ കാമറ ഘടിപ്പിക്കൽ, ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവയാണ് നിബന്ധനകൾ. ഈ ചട്ടങ്ങൾ പാലിക്കാത്തതിരിക്കൽ നിയമലംഘനമായി കണക്കാക്കും. 

മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിയലംഘനം തെളിഞ്ഞാൽ ഉടനെ പിഴയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ ഏർപ്പെടുത്തുന്ന നിബന്ധനകൾ ശരിയാക്കുന്നതിനുള്ള സമയപരിധി 2021 ജൂൺ 29 ആണ്. ഇലക്ട്രോണിക് ബില്ല് സംവിധാനം സജ്ജീകരിക്കുക, കടയുടെ ഉൾഭാഗമെല്ലാം പുറത്തുനിന്ന് നോക്കിയാൽ കാണുന്ന രൂപത്തിലാക്കുക, പുറം വാതിൽ അകം കാണുന്നവിധത്തിൽ സുതാര്യവും വലിച്ചു തുറക്കാൻ കഴിയുന്നതുമായിരിക്കുക, കടയ്ക്കുള്ളിൽ മതിയായ വെളിച്ച സംവിധാനം ഉറപ്പാക്കുക, നിലം, മേൽതട്ട്, ചുവരുകൾ, അലമാരകൾ, സ്റ്റോറേജ് എന്നിവയുടെ ശുചിത്വം നിരന്തരം പരിപാലിക്കുക എന്നിവയാണ് രണ്ടാംഘട്ടത്തിലെ നിബന്ധനകൾ. 

ഇതിനു പുറമെ ഫ്രീസറുകൾക്ക് ചുറ്റും വൃത്തിയുണ്ടാകുക, അലമാരകൾ തമ്മിൽ ഏറ്റവും കുറഞ്ഞ അകലം പാലിക്കുക, ശുചീകരണ ഉപകരണങ്ങളും വസ്തുക്കളും ഭക്ഷ്യവസ്തുക്കളിൽ നിന്ന് അകലെ സൂക്ഷിക്കുക, അഗ്നിശമന സംവിധാനം (തീകെടുത്താൻ സഹായിക്കുന്ന സിലിണ്ടർ), ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ കടയിൽ സജ്ജീകരിക്കുക എന്നിവയും രണ്ടാംഘട്ടത്തിലെ നിബന്ധനയിലുണ്ട്. 

click me!