വന്ദേ ഭാരത്: ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Published : Jul 14, 2020, 07:05 PM IST
വന്ദേ ഭാരത്: ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Synopsis

ജൂലൈ 17 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.30 തിനാവും പുറപ്പെടുക.

ജിദ്ദ: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നുള്ള  മൂന്ന് വിമാന സര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 

ജൂലൈ 16 വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ-കണ്ണൂര്‍ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്ക് മാറ്റി. അന്ന് പുലര്‍ച്ചെ നാലിനാണ് സര്‍വ്വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 17 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.30 തിനാവും പുറപ്പെടുക. ജൂലൈ 15 ബുധനാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ-ദില്ലി-ലഖ്ൗ വിമാനം ജൂലൈ 21ലേക്ക് മാറ്റി. പുലര്‍ച്ചെ 2.30തിനാവും ജിദ്ദയില്‍ നിന്ന് ഈ വിമാനം പുറപ്പെടുക.

കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തിലേക്ക്; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ, പ്രതീക്ഷയോടെ ലോകം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുപ്രധാന അറിയിപ്പ്; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
10 വർഷമായി ജന്മനാട് കണ്ടിട്ടില്ല, ഒടുവിൽ ചേതനയറ്റ ശരീരമായി ഹരിദാസ് നാട്ടിലെത്തി