ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനികള്‍ ഇവയാണ്

Published : Jul 27, 2018, 06:09 PM IST
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനികള്‍ ഇവയാണ്

Synopsis

1000 രാജ്യങ്ങളിലെ 20 മില്യന്‍ യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ചാണ് സ്കൈ ട്രാക്സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 2017 ഓഗസ്റ്റ് മുതല്‍ 2018 മേയ് വരെയുള്ള 335 എയര്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനമാണ് കണക്കിലെടുത്തത്. 

ദുബായ്: അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഏജന്‍സിയായ സ്കൈ ട്രാക്സ് ഈ വര്‍ഷത്തെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏജന്‍സിയുടെ സര്‍വ്വേ അനുസരിച്ച് സിംഗപ്പൂര്‍ ഏയര്‍ലൈന്‍സാണ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനി. ആദ്യ 20 കമ്പനികളുടെ പട്ടികയില്‍ ഒരൊറ്റ ഇന്ത്യന്‍ കമ്പനിയും ഇടംപിടിച്ചിട്ടില്ല.

യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളും സര്‍വ്വീസുകളിലെ കൃത്യതയും അടക്കം നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് വിവിധ ഏജന്‍സികള്‍ വിമാനക്കമ്പനികള്‍ക്ക് റാങ്കുകള്‍ നല്‍കുന്നത്. 1000 രാജ്യങ്ങളിലെ 20 മില്യന്‍ യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ചാണ് സ്കൈ ട്രാക്സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 2017 ഓഗസ്റ്റ് മുതല്‍ 2018 മേയ് വരെയുള്ള 335 എയര്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനമാണ് കണക്കിലെടുത്തത്. ഇതനുസരിച്ച് ലോകത്തിലെ ആദ്യ 20 സ്ഥാനങ്ങളില്‍ വരുന്ന എയര്‍ലൈനുകള്‍ ഇവയാണ്

1. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
2. എഎന്‍എ ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ്
3. ഖത്തര്‍ എയര്‍വേയ്സ്
4. എമിറേറ്റ്സ്
5. ഇവിഎ എയര്‍
6. കാതി പസഫിക് എയര്‍വേയ്സ്
7. ലുഫ്‍താന്‍സ
8. ഹൈനാന്‍ എയര്‍ലൈന്‍സ്
9. ഗരുഡ ഇന്തോനേഷ്യ
10. തായ് എയര്‍വേയ്സ്
11. ക്വാണ്ടസ് എയര്‍വേയ്സ്
12. സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
13. ജപ്പാന്‍ എയര്‍ലൈന്‍സ്
14. ചൈന സതേണ്‍ എയര്‍ലൈന്‍സ്
15. ഇത്തിഹാദ് എയര്‍വേയ്സ്
16. ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്
17. എയര്‍ ന്യൂസിലന്റ്
18. ടര്‍ക്കിഷ് എയര്‍ലൈന്‍സ്
19. കെഎല്‍എം റോയല്‍ ടച്ച് എയര്‍ലൈന്‍സ്
20. ഹോങ്കോങ് എയര്‍ലൈന്‍സ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി