
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലമുള്ള ആകെ മരണസംഖ്യ6300 ആയി. ചൊവ്വാഴ്ച അഞ്ചുപേരാണ് മരിച്ചത്. 147 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 151 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 364096 ഉം രോഗമുക്തരുടെ എണ്ണം 355857 ഉം ആയി.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1939 പേരില്‍ 310 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 48, കിഴക്കന്‍ പ്രവിശ്യ 33, മക്ക 31, അസീര്‍ 12, വടക്കന്‍ അതിര്‍ത്തി മേഖല 5, നജ്‌റാന്‍ 5, ഖസീം 5, തബൂക്ക് 3, മദീന 3, ജീസാന്‍ 1, ഹാഇല്‍ 1.
അതേസമയം സൗദി അറേബ്യയില്‍ 178,000ത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ വൈറസില്‍ നിന്നും മുക്തി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam