കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു; പകുതിയിലേറെയും ഇന്ത്യക്കാര്‍

By Web TeamFirst Published Apr 26, 2020, 10:00 PM IST
Highlights

കൊവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 57 വയസ്സുള്ള ഇറാൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ഇരുപതായി. 

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 3000 കടന്നു. പുതിയതായി 183 പേർക്ക് കൂടി  രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 3075 ആയി.  പുതിയ രോഗികളിൽ 53 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.

കൊവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 57 വയസ്സുള്ള ഇറാൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ഇരുപതായി. ചികിത്സയിലായിരുന്നു 150 പേർ രോഗമുക്തി നേടിയാതായും, ഇതുവരെ 806 പേർക്ക് അസുഖം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

click me!