വിനോദസഞ്ചാരികള്‍ക്ക് സൗദി അറേബ്യയോട് പ്രിയമേറുന്നു

By Web TeamFirst Published Jan 4, 2020, 4:14 PM IST
Highlights

അമേരിക്ക, ചൈന, യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളിലെ 9521 വിനോദ സഞ്ചാരികളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി സൗദി അറേബ്യ മാറാന്‍ തുടങ്ങിയത്. 

റിയാദ്: ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്ക് സൗദി അറേബ്യയോട് പ്രിയമേറുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താഷ്ട്ര ഏജന്‍സിയായ 'യുഗോവിന്റെ' സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോകത്തിലെ ഓരോ അഞ്ച് വിനോദ സഞ്ചാരികളിലും ഒരാള്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സര്‍വേ ഫലം.

അമേരിക്ക, ചൈന, യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളിലെ 9521 വിനോദ സഞ്ചാരികളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി സൗദി അറേബ്യ മാറാന്‍ തുടങ്ങിയത്. രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളാണ് കൂടുതലായും വിദേശികളെ ആകര്‍ഷിക്കുന്നത്. ജിദ്ദയിലെ പുരാതന നഗരം കാണാതാണ് അധിക പേര്‍ക്കും താല്‍പര്യമെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. യുനെസ്‍കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ പൗരാണിക നഗരം. സമീപകാലത്തായി വിനോദ സഞ്ചാരികള്‍ക്കുള്ള വിസ നടപടികള്‍ ഉള്‍പ്പെടെ ലളിതമാക്കിയത് സഞ്ചാരികളുടെ വലിയ തോതിലുള്ള ഒഴുക്കിന് കാരണമായതായും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്.

click me!