
റിയാദ്: ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ വധത്തിന് പിന്നാലെ സംയമനം പാലിക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ. നേരത്തെ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായതെന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് തങ്ങള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണെന്നും സൗദി അറേബ്യ പ്രസ്താവിച്ചു.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തയിടേണ്ടതുണ്ട്. ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമായ എല്ലാ നടപടികളില്‍ നിന്നും പിന്മാറുകയും സംയമനം പാലിക്കുകയും ചെയ്യണം. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അന്താരാഷ്ട്ര സമൂഹം നടപടികള്‍ കൈക്കൊള്ളണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam