ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

Published : Aug 30, 2025, 12:39 PM IST
vehicles

Synopsis

വാഹന ഉടമകൾക്ക് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം നൽകുകയും, നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദോഹ: ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്. ആ​ഗ​സ്റ്റ് 28 മു​ത​ൽ 60 ദി​വ​സ​ത്തെ അ​ധി​ക സ​മ​യ​പ​രി​ധി​യാ​ണ് അ​നു​വ​ദി​ച്ച​ത്. നേരെത്തെ, 2007ലെ ​ട്രാ​ഫി​ക് നി​യ​മം ന​മ്പ​ർ (19) അ​നു​സ​രി​ച്ച് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പു​തുക്കുന്നതിന്​ വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അ​വ​സാ​നി​ച്ചത്തിനെ തു​ട​ർ​ന്നാ​ണ് വീണ്ടും 60 ദിവസം കൂടി ​സ​മ​യ​പ​രി​ധി അനുവദിച്ചത്.

വാഹന ഉടമകൾക്ക് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം നൽകുകയും, നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്ത് റോഡ് സുരക്ഷ ഉ​റ​പ്പാ​ക്കു​ക​യും, എല്ലാ വാഹന യാത്രക്കാരും ഗതാഗതനിയമങ്ങൾ കൃ​ത്യ​മാ​യി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യക്തമാക്കി. ഖ​ത്ത​റി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീകരിക്കുമെന്നും അ​ധി​കൃ​ത​ർ ഓർമിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുമനസ്സുകളുടെ സഹായം തുണയായി, സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി നാട്ടിലെത്തി
പൊലീസ് ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കി; കുവൈത്തിൽ പാകിസ്ഥാനി യുവാവ് പിടിയിൽ