ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രാ തടസം ഉടൻ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി

Published : Nov 08, 2020, 11:23 AM ISTUpdated : Nov 08, 2020, 03:10 PM IST
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രാ തടസം ഉടൻ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി

Synopsis

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ഉടൻ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. എന്നാല്‍ ഇത് എപ്പോൾ സാധ്യമാകുമെന്ന് കൃത്യമായി പറയാനാകില്ല. സൗ

റിയാദ്​: കൊവിഡിനെ തുടർന്ന്​ നാടുകളിൽ കുടുങ്ങികിടക്കുന്ന പ്രവാസികൾക്ക്​ സൗദിയിലേക്ക്​ മടങ്ങാൻ നേരിട്ട്​ വിമാന സർവിസ്​ ഉടനുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​. ഇത്തരത്തിൽ ആയിരക്കണക്കിന് പ്രവാസികളുടെ പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും താമസിയാതെ ഇതിന്​ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ജിദ്ദയിൽ വാർത്താ​സമ്മേളനത്തിൽ പറഞ്ഞു. 

ഇന്ത്യയിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് സൗദിയിലെത്താവുന്ന സർവീസുകളാണ് ഇതിനു പരിഹാരം. അത് എന്നേക്കു സാധ്യമാകുമെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെങ്കിലും സാഹചര്യങ്ങൾ മാറിയതനുസരിച്ച പുരോഗതി ഇക്കാര്യത്തിലുണ്ടാകുമെന്നും അത് ഗുണകരമായി മാറുമെന്നും കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കോവിഡിന്റെയും രോഗവ്യാപന തോതിന്റെയും സെപ്റ്റംബറിലെ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽനിന്നുള്ളവർക്ക് ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളോടൊപ്പം സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയത്. 

എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇന്ന് ഇന്ത്യ ഏറെ മുന്നിലാണ്. സെപ്റ്റംബറിൽ പ്രതിദിനം 90,000 രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അതിന്റെ നേർ പകുതി രോഗികളെയുള്ളൂ. രോഗമുക്തിയിലും മരണ നിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ നിർമാണത്തിലും ഇന്ത്യ വളരെയേറെ മുന്നിലാണ്. നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴി വരുന്നതു മൂലം അതിന്റെ നേട്ടം കൊയ്യുന്നത് ഇടനിലക്കാരാണ്. ഉംറ തീർഥാടകരുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സൗദി സിവിൽ വ്യോമയാന വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അവർക്കു ബോധ്യമായിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.

ഇന്ത്യ സൗദി വ്യോമയായ ഉഭയകക്ഷി കരാർ പ്രകാരം സൗദിയിൽനിന്നുള്ള ഇന്ത്യക്കാർക്കു മടങ്ങുന്നതിനും ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം പ്രവർത്തിക്കുന്നവർക്ക് തിരിച്ചെത്തുന്നതിനും ഇപ്പോൾ തന്നെ സാധ്യമാണ്. സൗദി എയർലൈൻസും എയർ ഇന്ത്യയും ഇന്ത്യയിൽനിന്നു സർവീസിനും ഒരുക്കമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള സാധാരണക്കാരായ പ്രവാസികൾക്കു മടുങ്ങുന്നതിനുള്ള അവസരംകൂടി സൃഷ്ടിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചിട്ടുള്ളതെന്നും ഇതു സംബന്ധിച്ച വ്യോമയാന വകുപ്പുകളുടെ ചർച്ച പുരോഗതിയിലാണെന്നും അംബാസഡർ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ