1260 റിയാലിന് വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കാം, സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

Published : Dec 24, 2025, 10:57 AM IST
riyadh metro

Synopsis

വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കൻ അനുവദിക്കുന്ന സീസൺ ടിക്കറ്റുകളുടെ നിരക്കുകൾ പ്രഖ്യാപിച്ചു. സ്റ്റാൻഡേർഡ് ക്ലാസിലുള്ള സീസൺ ടിക്കറ്റിന് 1260 റിയാലും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 3150 റിയാലുമാണ്. ജനുവരി ഒന്ന് മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും.

റിയാദ്: നിശ്ചിത നിരക്കിൽ ഇളവ് ആനുകൂല്യങ്ങളോടെ വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കൻ അനുവദിക്കുന്ന സീസൺ ടിക്കറ്റുകളുടെ നിരക്കുകൾ പ്രഖ്യാപിച്ചു. വാർഷികാടിസ്ഥാനത്തിൽ എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള സീസൺ ടിക്കറ്റ്, വിദ്യാർത്ഥികൾക്കുള്ള സെമസ്റ്റർ ടിക്കറ്റ് എന്നിവയുടെ നിരക്കുകളാണ് വെളിപ്പെടുത്തിയത്.

സ്റ്റാൻഡേർഡ് ക്ലാസിലുള്ള സീസൺ ടിക്കറ്റിന് 1260 റിയാലും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 3150 റിയാലുമാണ്. 2026 ജനുവരി ഒന്ന് മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഈ സീസൺ ടിക്കറ്റുകൾ എടുത്താൽ വർഷം മുഴുവൻ എത്ര തവണയും മെട്രോയിൽ സഞ്ചരിക്കാം. നിലവിലെ നിരക്ക് വെച്ച് നോക്കുേമ്പാൾ ഇത് വളരെ ലാഭകരമാണ്. സീസൺ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലും പ്ലാസ്റ്റിക് കാർഡുകളായും ലഭിക്കുമെന്നും റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടിക്കറ്റുകൾ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴിയാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്.

സ്കൂൾ-യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി പ്രത്യേക സെമസ്റ്റർ ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ക്ലാസിൽ മാത്രമാണ് ഈ ടിക്കറ്റ് ലഭിക്കുക. 260 റിയാൽ ആണ് ഇതിന്‍റെ നിരക്ക്. ആക്ടിവേറ്റ് ചെയ്ത തീയതി മുതൽ നാല് മാസത്തേക്ക് (ഒരു മുഴുവൻ സെമസ്റ്റർ) ഇതിന് കാലാവധിയുണ്ടാകും. ഇവ ഡിജിറ്റൽ, പ്ലാസ്റ്റിക് രൂപങ്ങളിൽ ലഭ്യമാണ്. യാത്രക്കാർക്ക് കൂടുതൽ എളുപ്പവും ലാഭകരവുമായ യാത്രാ സൗകര്യം നൽകാനാണ് ഈ നീക്കമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ