കാറിന് മുകളില്‍ മരം വീണു; സൗദിയില്‍ മലയാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published : Aug 11, 2019, 12:35 PM IST
കാറിന് മുകളില്‍ മരം വീണു; സൗദിയില്‍ മലയാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

Synopsis

ചെങ്ങന്നൂര്‍ സ്വദേശിയും അല്‍തക്വിബ് കമ്പനിയിലെ ജീവനക്കാരനുമായ ബിനുവിന്റെ കാറിന് മുകളിലാണ് മരം വീണത്. കാര്‍ നിര്‍ത്തിയ ബിനു ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവം. 

റിയാദ്: കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ നിന്ന് മലയാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്. സൗദി അറേബ്യയിലെ ജുബൈലിലായിരുന്നു സംഭവം. ദിന ആശുപത്രിക്ക് സമീപത്താണ് റോഡരികിലുണ്ടായരുന്ന മരം വേരോടെ നിലംപൊത്തിയത്.

ചെങ്ങന്നൂര്‍ സ്വദേശിയും അല്‍തക്വിബ് കമ്പനിയിലെ ജീവനക്കാരനുമായ ബിനുവിന്റെ കാറിന് മുകളിലാണ് മരം വീണത്. കാര്‍ നിര്‍ത്തിയ ബിനു ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവം. കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഭാഗത്തായിരുന്നു ഏറെ ആഘാതമുണ്ടായത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട ആശ്വാസത്തിലാണ് ബിനു. മരം മുറിച്ചുമാറ്റുന്നത് വരെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്