പെരുന്നാള്‍; 105 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹമദ് രാജാവ്

Published : Aug 11, 2019, 12:01 PM IST
പെരുന്നാള്‍; 105 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹമദ് രാജാവ്

Synopsis

കുറ്റവാളികളായി പരിഗണിക്കപ്പെട്ടവര്‍ക്ക് കാരുണ്യവഴികളിലൂടെ സഞ്ചരിച്ച് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും പുരോഗതിയില്‍ പങ്കാളികളാകാനുള്ള അവസരം

മനാമ: പെരുന്നാള്‍ സന്തോഷം തടവുകാര്‍ക്ക് പ്രദാനം ചെയ്ത് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. വലിയ പെരുന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഇത് പ്രകാരം 105 തടവുകാരാണ് ജയില്‍ മോചിതരാകുക.

ജയിലിലെ നല്ല നടപ്പുകാരായ 105 പേരാകും പുറത്തിറങ്ങുകയെന്ന് ബഹ്റൈന്‍ വാര്‍ത്ത എജന്‍സ് അറിയിച്ചിട്ടുണ്ട്. ബലി പെരുന്നാളിന്‍റെ മഹത്വം പേറി ഇവര്‍ ജീവിതത്തില്‍ നല്ല വഴികളിലൂടെ സഞ്ചരിക്കുമെന്ന പ്രത്യാശയാണ് പങ്കുവയ്ക്കപ്പെടുന്നത്. കുറ്റവാളികളായി പരിഗണിക്കപ്പെട്ടവര്‍ കാരുണ്യവഴികളിലൂടെ സഞ്ചരിച്ച് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും പുരോഗതിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ