കുവൈത്തിലെ അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 22 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Published : Oct 08, 2026, 04:33 PM IST
road accident

Synopsis

കുവൈത്തിലെ അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 22 പേർക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായ വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ പൊലീസ് പട്രോളിങ് സംഘങ്ങളും ട്രാഫിക് ഓഫീസർമാരും എമർജൻസി മെഡിക്കൽ ടീമുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലും ലോഹ വേലിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 22 പ്രവാസി തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ ചിലർക്ക് ഒടിവുകൾ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകളുള്ളതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായ വിവരം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ പൊലീസ് പട്രോളിങ് സംഘങ്ങളും ട്രാഫിക് ഓഫീസർമാരും എമർജൻസി മെഡിക്കൽ ടീമുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ മുഴുവൻ തൊഴിലാളികളെയും അംബുലൻസിൽ ജഹ്റ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചപ്പോൾ, മൂന്ന് തൊഴിലാളികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ നിലവിൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ ചികിത്സയിലാണ്. അപകടസ്ഥലത്ത് ഗതാഗത തടസ്സം ഒഴിവാക്കാനും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ട്രാഫിക്-രക്ഷാപ്രവർത്തക സംഘത്തോടൊപ്പം പ്രോജക്ട് മാനേജരും സന്നിഹിതനായിരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
കുവൈത്തിലെ അബു ഹലീഫയിൽ കഫേയ്ക്ക് സമീപം കൂട്ടത്തല്ല്; മൂന്ന് യുവാക്കൾക്ക് പരിക്ക്, പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതം