കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ടുപേർ പിടിയിൽ; വണ്ടികൾ പിടിച്ചെടുത്ത് പൊളിക്കാൻ ഉത്തരവ്

Published : Sep 20, 2026, 05:32 PM IST
vehicle

Synopsis

കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ടുപേർ പിടിയിൽ. ഇവരുടെ വണ്ടികൾ പിടിച്ചെടുത്ത് പൊളിക്കാൻ ഉത്തരവ്. സാഹസികമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുവൈത്ത് സിറ്റി: പൊതുനിരത്തിൽ മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധം അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കളെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. സാഹസികമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റി. സംഭവത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പൊളിക്കൽ കേന്ദ്രത്തിലേക്ക് അയക്കാൻ ഉത്തരവിട്ടു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ കർശന നിരീക്ഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്ത് എയർപോർട്ടിലെത്തിയ യാത്രക്കാരന്‍റെ ലഗേജിൽ വൻ മയക്കുമരുന്ന് ശേഖരം; ഹാഷിഷും കൊക്കെയ്നുമടക്കം പിടിച്ചെടുത്ത് കസ്റ്റംസ്
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; കുവൈത്തിൽ 11 എക്സ്ചേഞ്ച് കമ്പനികൾക്ക് വിലക്ക്