കുവൈത്ത് എയർപോർട്ടിലെത്തിയ യാത്രക്കാരന്‍റെ ലഗേജിൽ വൻ മയക്കുമരുന്ന് ശേഖരം; ഹാഷിഷും കൊക്കെയ്നുമടക്കം പിടിച്ചെടുത്ത് കസ്റ്റംസ്

Published : Sep 20, 2026, 03:54 PM IST
drugs seized

Synopsis

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് ശേഖരവുമായി വിദേശി യാത്രക്കാരൻ പിടിയിലായി. ബെയ്‌റൂട്ടിൽ നിന്നെത്തിയ ഇയാളുടെ ലഗേജിൽ നിന്ന് ഹാഷിഷ്, കൊക്കെയ്ൻ, ലൈറിക്ക ഗുളികകൾ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കൈമാറും.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി വിദേശി യാത്രക്കാരൻ പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്നും ലഹരി ഗുളികകളും കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ തുടർന്ന് പരാജയപ്പെടുത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് വാർത്ത പുറത്തുവിട്ടത്.

ബെയ്‌റൂട്ടിൽ നിന്നും കുവൈത്തിലെത്തിയ യാത്രക്കാരന്റെ ലഗേജുകൾ പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. 530 ഗ്രാം തൂക്കം വരുന്ന ഏഴ് കഷ്ണം ഹാഷിഷ്, 1.15 ഗ്രാം കൊക്കെയ്ൻ അടങ്ങിയ ബാഗ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ നിരോധിത ലഹരി മരുന്നുകളുടെ പട്ടികയിലുള്ള 4,144 ലൈറിക്ക ഗുളികകൾ അടങ്ങിയ 74 ബോക്സുകളും സംഘം കണ്ടെടുത്തു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലായ പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും കൂടുതൽ അന്വേഷണത്തിനായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറും. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ലഹരിക്കടത്തിനെതിരെ ശക്തമായ പരിശോധന തുടരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; കുവൈത്തിൽ 11 എക്സ്ചേഞ്ച് കമ്പനികൾക്ക് വിലക്ക്
പ്രവാസികളുടെ പരാതികൾ നേരിട്ടറിയിക്കാം; മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്